പരാതികളുടെയും കേസുകളുടെയുമിടത്ത് പരാതിയില്ലാതെ പിറന്നുവീണ ഏഴ് നായക്കുഞ്ഞുങ്ങളെ കണ്ടാലോ. ഇത് തിരുവല്ല പൊലീസ് സ്റ്റേഷനിലെ കഥയാണ്. കാവലൊരുക്കിയവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കാവലാളാകുന്ന പൊലീസുകാരുടെ കഥ. കണ്‍മണികള്‍ക്ക് ജന്മം നല്‍കുമ്പോള്‍ സുരക്ഷിത സ്ഥാനം തേടി അവള്‍ക്കലയേണ്ടിവന്നില്ല. തിരഞ്ഞെടുത്തത് അവളെന്നും കാവലിരിക്കുന്ന പൊലീസ് സ്റ്റേഷന്‍റെ മുറ്റം തന്നെ. പ്രതികളും പരാതിക്കാരുമുണ്ടായിരുന്നു. അതൊന്നും അവളെ തെല്ലും പേടിപ്പിച്ചില്ല. എട്ടുകുഞ്ഞുങ്ങള്‍ പിറന്നു. ജോലിത്തിരക്കുകള്‍ക്കിടയിലും പൊലീസുകാര്‍ അവള്‍ക്ക് സംരക്ഷണമൊരുക്കി.
അവള്‍ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായതിന് പിന്നില്‍ ഒരു കഥയുണ്ട്. എഎസ്ഐ രാജേഷ്.കെ.ആര്‍ അവളുടെ ജീവന്‍ കയ്യില്‍ പിടിച്ച് ഓടിയ കഥ. ഒരു സ്റ്റേഷന്‍ മുഴുവന്‍ അവള്‍ക്കായി പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന കഥ. ആ കഥ കേള്‍ക്കാം