TAGS

മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് സൈദാന്തികനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 26-ാം ചമരവാർഷികദിനമാണിന്ന്. ഇ.എം.എസിന്റെ മരിക്കാത്ത ഓർമകളും അവശേഷിപ്പുകളുമായി ഒരാളെ പരിചയപ്പെടാം ഇനി. രണ്ട് പതിറ്റാണ്ടുകാലം ഇ.എം.എസിന് മുടിവെട്ടിയ തിരുവനന്തപുരം സ്വദേശി ആര്യനാട് മോഹനൻ. മോഹനൻ നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് ഇ.എം.എസിന്റെ മുടി. 

ഇ.എം.എസിനോടുള്ള ആരാധനയും ബഹുമാനവുമാണിത്. ഇ.എം.എസിന് എന്തെങ്കിലും പ്രത്യേക സ്റ്റൈൽ ഉണ്ടായിരുന്നോയെന്ന് ചോദിച്ചാൽ മോഹനൻ പറയും. ഒന്ന് സമയനിഷ്ഠയാണ്. മുടിയുടെ കാര്യത്തിൽ ആണെങ്കിൽ ഇതാണ് മറുപടി. 

ഇരുപത് വർഷക്കാലവും മോഹനൻ ഒരു കൂലിയെ വാങ്ങിയിട്ടുള്ളു. പത്തുരൂപ. മോഹനൻ വീടിന്റെ പാലുകാലച്ചലിന് തിരുകൊളുത്തിയതും ഇ.എം.എസ് ആണ്.  ഇ.എം.എസും എ.കെ.ജിയും പിണറായിയും. മമ്മൂട്ടിയും മുരളിയും ജയറാമും. വയലാറും ജി.ശങ്കരക്കുറുപ്പും. വ്യത്യസ്തനാം ഒരു ബാർബറായ മോഹനന്റെ കത്രിക കയറിയിറങ്ങാത്ത തലയില്ല. എങ്കിലും ഇ.എം.എസാണ് ഹീറോ. മലയാളിയെ ഏറ്റവും സ്വാധീനിച്ച ഇ.എം.എസ് തന്നെ തൊട്ടുരുമിയ ഓരോ വ്യക്തിയെയും സ്വാധീനിച്ചത് ഓരോ രീതിയിലാണെന്നതിന്റെ ഉദാഹരമാണ് മോഹനൻ. 

26th anniversary of ems namboothiripad