മഞ്ഞും തണുപ്പും മാത്രമല്ല മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കിനി സാഹസികതയുടെ പുതിയ അനുഭവം ആസ്വദിക്കാം. കേരളത്തിൽ അത്ര പരിചിതമല്ലാത്തൊരു റൈഡാണ് കുഞ്ചിത്തണ്ണിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ റോളർ കോസ്റ്റർ റൈഡ് ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെക്കെത്തുന്നത്. മരങ്ങൾക്കിടയിലൂടെ ഇങ്ങനെ കറങ്ങി തിരിഞ്ഞു പോകുന്നതത്ര നിസാര കാര്യമല്ല. തുടക്കം ശാന്തമാണ് പക്ഷേ പിന്നീടങ്ങോട്ട് കളി മാറും. ഇതിൽ കയറുന്നവരെല്ലാം സാഹസികരായേ തിരിച്ചിറങ്ങു.
800 മീറ്ററാണ് റൈഡിന്റെ ദൂരം. സമൂഹമാധ്യമത്തിൽ കണ്ട ചെറിയൊരു ദൃശ്യമാണ് മുരിക്കാശ്ശേരിക്കാരൻ സണ്ണി തോമസിന് ഇങ്ങനെയൊരു റൈഡ് ഒരുക്കാൻ പ്രചോദനമായാത്. ഇന്ത്യയിൽ തന്നെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത്തരം റോളർ കോസ്റ്ററുകളുള്ളു. സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്.