v-vaseef
പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ ഡിവൈഎഫ്ഐക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഗൂഢതാല്‍പര്യമെന്ന് മലപ്പുറത്തെ സിപിഎം  സ്ഥാനാര്‍‍ഥി കൂടിയായ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് മനോരമ ന്യൂസിനോട്. പ്രതികാരം ചെയ്യുന്ന രീതി ഡിവൈഎഫ്ഐക്കില്ല. സംയമനത്തോടെയാണ് പ്രശ്നങ്ങളില്‍ ഇടപെടാറുളളത്. പ്രവര്‍ത്തകരില്‍ ആരെങ്കിലും തെറ്റിലേക്ക് പോയാല്‍ കര്‍ശന നടപടി എടുക്കാന്‍ മടിയില്ല. ഡിവൈഎഫ്ഐക്കെതിരെ തുടര്‍ച്ചയായി ആക്ഷേപം ഉന്നയിക്കുന്നത് അജണ്ടയുടെ ഭാഗമാണന്നും വി. വസീഫ് മലപ്പുറത്ത് പറഞ്ഞു.