astrology-influencer
സൂര്യഗ്രഹണത്തെ ഭയന്ന് യുവതി  ഭര്‍ത്താവിനെ കുത്തിക്കൊന്നു. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഡാനിയേല ജോണ്‍സണ്‍ ആണ് ഭര്‍ത്താവിനെ കുത്തിക്കൊന്നത്. പിന്നീട് ഇവര്‍ മക്കളെ ഓടുന്ന കാറില്‍ നിന്ന് വലിച്ചെറിഞ്ഞ ശേഷം സ്വയം ജീവനൊടുക്കി. ലോസ് ഏഞ്ചല്‍സിലാണ് സംഭവം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ഒരു മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡാനിയേല സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.  സൂര്യഗ്രഹണത്തെപ്പറ്റി ഇവര്‍ പല മുന്നറിയിപ്പുകളും നല്‍കിയിരുന്നു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഭയമാകാം ഡാനിയേലയെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ശേഷം  ഇവര്‍  രണ്ട് മക്കളെയും കൂട്ടി കാറില്‍ യാത്ര ചെയ്തത്.   അമിത വേഗത്തില്‍ കാറോടിച്ച ഡാനിയേല ഹൈവേ എത്തിയപ്പോഴേക്കും രണ്ട് കുട്ടികളെയും കാറില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു