sreedev

സ്കൂളിൽ വെച്ച് പാടിയ ഒരു കവിതയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരൻ. വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിതയാണ് ഇടുക്കി അടിമാലി സ്വദേശി ശ്രീദേവെന്ന കൊച്ചു മിടുക്കൻ ചൊല്ലിയത്. കവിത വൈറലായതോടെ ശ്രീദേവ് നാട്ടിലും സ്റ്റാറാണ്.

കൂമ്പൻപ്പാറ ഫാത്തിമ മാത ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിയായ ശ്രീദേവ് ചൊല്ലിയ കവിത സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഗായികയായ ചേച്ചി ശ്രീ ലക്ഷ്മിയുടെ സംഗീത അധ്യാപകനാണ് കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അച്ഛൻ രഞ്ജിത്തും അമ്മ ശ്രീദേവിയും പൂർണ പിന്തുണയുമായി മക്കൾക്കൊപ്പമുണ്ട്. വൈറലായതോടെ കൂടുതൽ കവിതകൾ പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ അഞ്ചാം ക്ലാസുകാരൻ.

 

Student sung poem at school; Video goes viral on social media.