കാലാവധി കഴിഞ്ഞ് ഉപേക്ഷിക്കുന്ന കോച്ചുകള്‍ക്കു പുതിയ ഉപയോഗം കണ്ടെത്തി റയില്‍വേ. പൊളിച്ചു വില്‍ക്കുന്നതിനു പകരം എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോട്ടലുകളാക്കി മാറ്റുകയാണു റയില്‍വേ. ഉപയോഗിക്കാതെ കിടക്കുന്ന കണ്ണായ ഭൂമിയില്‍ നിന്നും ഇതുവഴി വരുമാനം ഉറപ്പിക്കുന്നു
20 വര്‍ഷം സര്‍വീസിനു ശേഷം ഉപേക്ഷിച്ച കോച്ചാണു ഹോട്ടലായി മാറ്റിയെടുക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണു ഹോട്ടല്‍ നില്‍ക്കുന്ന ഭൂമി പാട്ടത്തിനു നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യത്തെ കോച്ച് റസ്റ്ററന്റ് ഹൈദരാബാദ് കച്ചിഗുഡയിലാണു തുറന്നത്. ബെംഗളുരുവില്‍ മെജസ്റ്റിക്കിലും ബൈപ്പനഹള്ളി എസ്.എം.ബി.ട്ടി സ്റ്റേഷനിലുമാണ്.