beats-auto-rickshaw-driver

TOPICS COVERED

ഓട്ടോ മുന്നോട്ട് നീങ്ങാത്തതിന് ബുള്ളറ്റ് യാത്രികയായ പെൺകുട്ടി ഓട്ടോ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ചു. ഹോക്കി വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദില്ലിയിലാണ് സംഭവം. ബുള്ളറ്റ് ബൈക്ക് ഓടിച്ചെത്തിയ ഒരു പെൺകുട്ടി ഓട്ടോ നീങ്ങാൻ വൈകിയതിന് ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.

മുന്നിൽ മറ്റൊരു വാഹനം വന്നതിനാൽ ഓട്ടോ ഡ്രൈവർക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയാണ് വിഡിയോയിലുള്ളത്. പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സൈബറിടത്ത്. 

ENGLISH SUMMARY:

Girl On Bullet Motorcycle Beats Auto Rickshaw Driver On Delhi Road With Hockey Stick