ബാഡ്മിന്റന്‍ ഇതിഹാസം സൈന നെഹ്വാളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു സൗഹൃദ മല്‍സരം കളിക്കുന്നത് കായികപ്രേമികള്‍ ഏറ്റെടുത്തു. ‘ഹെര്‍ സ്റ്റോറി മൈ സ്റ്റോറി’ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായിട്ടാണ് സൈന രാഷ്ട്രപതി ഭവനിലെത്തിയത്.

രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റന്‍ കോര്‍ട്ടിലായിരുന്നു പ്രസിഡന്റ് ദ്രൗപതി മുര്‍മുവും സൈന നെഹ്വാളും    സൗഹൃദമല്‍സരം കളിച്ചത്. സ്പോര്‍ട്സിനോടുള്ള രാഷ്ട്രപതിയുടെ താല്‍പര്യം വ്യക്തമാക്കുന്നതായിരുന്നു ഈ സൗഹൃദമല്‍സരം. 

ENGLISH SUMMARY:

President Draupadi Murmu plays badminton with Saina Nehwal