ഇന്ന് രാജ്യാന്തര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദിനം. ഏതൊരു സാങ്കേതിക വിദ്യയും പോലെ ഗുണവും ദോഷവുമുണ്ട് എ.ഐക്ക്. ക്രിയാത്മകമായി എങ്ങനെ എ.ഐ ഉപയോഗിക്കാം എന്ന് കാണിച്ചുതരുന്ന ഒരു ഡല്‍ഹി മലയാളിയെ പരിചയപ്പെടാം.
ഇത് പത്തനംതിട്ട അടൂര്‍ സ്വദേശി അജി മാത്യു കോളൂത്തറ. ഡല്‍ഹിയില്‍ പോസ്റ്റല്‍ വകുപ്പില്‍ അക്കൗണ്ട്സ് ഓഫീസറാണ്. 11 മാസത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ എഴുതിയത് 13 പുസ്തകങ്ങള്‍. ഇന്ത്യയിലെ ടൂറിസം മേഖലയാണ് വിഷയം. എ.ഐ സഹായത്തോടെ എഴുതിയതെല്ലാം ഇ ബുക്കുകളാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് വില്‍പന. വിദേശരാജ്യങ്ങളിലും ലഭ്യമാണ്. അജി ആദ്യമായല്ല എഴുതുന്നത്. എ.ഐ. വരുന്നുതിന് മുന്‍പേ 10 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.