TOPICS COVERED

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന നടത്തിയ കടയുടമയും സഹായിയും അറസ്റ്റിലായി. യു.പിയിലെ ഗാസിയബാദിലാണ് സംഭവം. ജനങ്ങളുടെ സംശയത്തെത്തുടര്‍ന്നുണ്ടായ പരാതിയുടേയും അന്വേഷണത്തിന്റേയും ഒടുവിലാണ് ഇരുവരും അറസ്റ്റിലായത്. മൂത്രം കലര്‍ത്തിയ ജ്യൂസ് വിറ്റതിന്റെ പേരില്‍ ആമിര്‍ എന്ന കടയുടമയും പ്രായപൂര്‍ത്തിയാകാത്ത സഹായിയുമാണ് പിടിയിലായത്. 

ഇന്ദിരാപുരി മേഖലയില്‍ നിന്നാണ് പരാതി ലഭിച്ചത്. ജ്യൂസിനുണ്ടായ മണവും രുചിവ്യത്യാസവും ആണ് ജനങ്ങളില്‍ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തു. തുടര്‍ന്നാണ് കടയുടമയും സഹായിയും പൊലീസ് പിടിയിലായത്. ജ്യൂസിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 

സംഭവം സ്ഥിരീകരിച്ചതോടെ കടയുടമയെ നാട്ടുകാര്‍ തന്നെ കൈവക്കുന്ന സാഹചര്യവുമുണ്ടായി. എസിപി ഭാസ്ക്കര്‍വര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ലിറ്റര്‍ മൂത്രം നിറച്ച കന്നാസാണ് കണ്ടെടുത്തത്. എന്നാല്‍ കടയുടമയെ ചോദ്യംചെയ്തപ്പോഴും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ സമാനമായ സംഭവം തെലങ്കാനയില്‍ സംഭവിച്ചിരുന്നു. ഫലൂദയില്‍ ബീജം കലര്‍ത്തിയതിന്റെ പേരിലായിരുന്നു രാജസ്ഥാന്‍ സ്വദേശി അറസ്റ്റിലായത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൂടി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

The shopkeeper and his assistant were arrested for selling juice mixed with human urine:

The shopkeeper and his assistant were arrested for selling juice mixed with human urine. The incident took place in Ghaziabad, U.P. Both of them were arrested at the end of the complaint and investigation due to people's suspicions.