2024ൽ വെറും 99 രൂപയ്ക്ക് ഒരു ഫുൾ കിട്ടുമെന്ന് പറഞ്ഞാൽ കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. ആന്ധ്രാപ്രദേശിലാണ് ഇത്രയും കുറഞ്ഞവിലയ്ക്ക് മദ്യം ലഭിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായി ഈ മാസം പന്ത്രണ്ടുമുതലാണ് 99 രൂപയ്ക്ക് ഒരു ഫുൾ ലഭിക്കുന്നത്.

പുതിയ മദ്യനയത്തിലൂടെ കൂടുതൽ വരുമാനം  ലക്ഷ്യം വയ്ക്കുകയാണ് സർക്കാർ. ഇതിലൂടെ ഏകദേശം 5,500 കോടിയുടെ അധിക വരുമാനമാണ് ആന്ധ്രാപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

ചെറിയ വരുമാനം മാത്രമുള്ള അടിസ്ഥാന വർ​ഗം വ്യാജമദ്യം ഉപയോഗിക്കാതിരിക്കാനാണ് തുച്ഛമായ വിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വിൽക്കുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. കുറഞ്ഞവിലയ്ക്ക് മുന്തിയ ഇനങ്ങൾ ഉൾപ്പടെ കൂടുതൽ ബ്രാൻഡുകൾ ലഭ്യമാകും. ഇതിന് പുറമേ സംസ്ഥാനത്ത് 3,736 റീട്ടെയിൽ മദ്യഷോപ്പുകൾ സ്വകാര്യവൽക്കരിക്കുമെന്നും സർക്കാർ സൂചിപ്പിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ലൈസൻസ് ഇനത്തിൽ തന്നെ ലക്ഷങ്ങളുടെ വരുമാനമാകും സർക്കാരിന് ലഭ്യമാവുക. രണ്ടുവർഷമാണ് പുതിയ മദ്യനയത്തിന്റെ കാലാവധി. ഇത് ആനാരോ​ഗ്യകരവും വികലവുമായ മദ്യനയമാണെന്ന ആക്ഷേപവും ഒരു ഭാ​ഗത്ത് ഉയരുന്നുണ്ട്.  ഈ മദ്യനയം മൂലം കുടുംബബന്ധങ്ങൾ തകരുമെന്നും ആരോ​ഗ്യപ്രശ്നങ്ങൽ ഉണ്ടാകുമെന്നും സർക്കാരിന്റെ വിമർശകർ വാദിക്കുന്നു. 

ENGLISH SUMMARY:

Alcohol at Rs 99! Andhra govt notifies new liquor policy, expects to gain Rs 5,500 cr revenue