ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി. ലീഡ് നിലയില്‍ കേവലഭൂരിപക്ഷമുറപ്പാക്കി ബിജെപി മുന്നേറിയതോടെ കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തി. തുടക്കത്തില്‍ ലീഡ് പിടിച്ച കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീതിയുണര്‍ത്തി. അതോടെ കോണ്‍ഗ്രസ് ആഘോഷവുംതുടങ്ങി.
എന്നാല്‍ വോട്ടണ്ണല്‍ പകുതി പിന്നിട്ട ഘട്ടത്തില്‍ ബിജെപി ഒപ്പത്തിനൊപ്പമെത്തി. ഒരുഘട്ടത്തില്‍ നാല്‍പത്തൊന്നു സീറ്റുകില്‍ വീതം ലിഡ് നേടി കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ കോണ്‍ഗ്രസ് മുന്നേറിയ ആറുസീറ്റുകളില്‍ ബിജെപി മുന്നിലെത്തി. അതോടെ ബിജെപി ലീഡ് നില ഉയര്‍ന്നു കോണഗ്രസ് പിന്നോട്ടും പോയി.
Also Read : ഹരിയാനയില്‍ ലീഡില്‍ കുതിച്ച് കോണ്‍ഗ്രസ്; ജമ്മു കശ്മീരില്‍ ആദ്യ ലീഡ് ഇന്ത്യ സഖ്യത്തിന്
നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ മൂന്നാംവട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ബിജെപിക്ക് മാസങ്ങള്‍ കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതായിരുന്നു. ആദ്യ രണ്ട് മോദി സര്‍ക്കാരുകളും അഭിമുഖീകരിക്കാത്ത പ്രതിപക്ഷ വെല്ലുവിളി ഇത്തവണ മോദി നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് മോദിയേയും ബിജെപിയേയും വിമര്‍ശിച്ചത്. ബി.ജെ.പി. രാജ്യത്ത് വെറുപ്പ് പടർത്തുകയാണെന്നും ജമ്മു കശ്മീർ ജനതയുടെ അവകാശം കേന്ദ്ര സർക്കാർ കവർന്നുവെന്നും തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ വിളിച്ച് പറഞ്ഞു. ‘വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. വെറുപ്പിനെ സ്നേഹം കൊണ്ടേ കീഴടക്കാനാവൂ. ജമ്മു കശ്മീർ ജനതയുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ കവർന്നു. രാജാവിനെപ്പോലെയാണ് ലഫ്റ്റനൻ്റ് ഗവർണർ പെരുമാറുന്നത്. സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന ’ – തിരഞ്ഞെടുപ്പ് വേദിയില്‍ രാഹുല്‍ പറഞ്ഞത്
പത്തുവര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നാണ് സര്‍വെകളെല്ലാം പ്രവചിച്ചത്. കേവല ഭൂരിപക്ഷം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പി.ഡി.പിയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ്– നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യം ശ്രമം തുടങ്ങി. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചേക്കുമെന്നാണ് എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അവകാശത്തിലാണ് പ്രതിപക്ഷത്തിന് ആശങ്ക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അംഗങ്ങളെ നാമമിര്‍ദേശം ചെയ്താല്‍ അവരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കും. സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാണ്.