over-time-work

AI Generator Image

ജോലിയില്‍ കയറിയ ആദ്യദിവസം തന്നെ രാജി വച്ച യുവാവിന്‍റെ കുറിപ്പ് സോഷ്യല്‍ ലോതത്ത് വൈറലാവുന്നു. അധികസമയം ജോലി ചെയ്യണ്ട അന്തരീക്ഷമാണ് ജോലിക്ക് കയറിയ ഓഫിസിനെന്നും വര്‍ക്ക് ലൈഫ് ബാലന്‍സിനെ പറ്റി താന്‍ സംസാരിച്ചപ്പോള്‍ മാനേജര്‍ പരിഹസിച്ചുവെന്നും പ്രൊഡക്​ട് ഡിസൈനറായ ശ്രേയസ് റെഡിറ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

ജോലിക്ക് കയറിയ ആദ്യദിനത്തില്‍ തന്നെ അധിക പ്രതിഫലമില്ലാതെ തന്നെ അധികസമയം ജോലി ചെയ്യേണ്ട അന്തരീക്ഷമാണ് ഓഫീസില്‍ ഉള്ളതെന്ന് തനിക്ക് മനസിലായെന്ന് ശ്രേയസ് പറയുന്നു. വര്‍ക്ക് ലൈഫ് ബാലന്‍സിനെ പറ്റി താന്‍ സംസാരിച്ചപ്പോള്‍ അതൊരു 'മായിക പ്രയോഗ'മാണെന്നും അത് പാശ്ചാത്യരുടെ ആശയമാണെന്നും പറഞ്ഞ് തന്നെ മാനേജര്‍ കളിയാക്കി. വായനക്കും വ്യായാമത്തിനുമായി സമയം ചിലവഴിക്കുന്നതിനുള്ള തന്‍റെ ആഗ്രഹത്തെ അദ്ദേഹം പരിഹസിച്ചു, അതിനെ ഒരു ഒഴിവുകഴിവെന്ന നിലയില്‍ തള്ളികളഞ്ഞു. 

പ്രതിഫലമില്ലാതെ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജീവനക്കാര്‍ ജോലി ചെയ്യണമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാഹചര്യവശാല്‍ അധികസമയം ജോലി ചെയ്യുന്നത് തനിക്കൊരു പ്രശ്​നമായിരുന്നില്ല, എന്നാല്‍ ഓഫിസിനു പുറത്തുള്ള ജീവിതത്തെ പറ്റിയുള്ള തന്‍റെ പരാമര്‍ശത്തെ മാനേജര്‍ പരിഹസിച്ചതും വിമര്‍ശിച്ചതും ആശങ്കയിലാക്കി. ഓഫീസ് അന്തരീക്ഷം ചൂഷണം നിറഞ്ഞതാണെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു. 

സോഷ്യല്‍ ലോകം കയ്യടികളോടെയാണ് യുവാവിന്‍റെ കുറിപ്പിനെ ഏറ്റെടുത്തത്. പുതിയ തലമുറ ചൂഷണത്തെ അംഗീകരിക്കില്ലെന്നും ശ്രേയസിനെ പോലെയുള്ളവരെയാണ് സമൂഹത്തിന് വേണ്ടതെന്നും ചിലര്‍ കുറിച്ചു. തൊഴില്‍ ചൂഷണത്തെ പറ്റി രാജ്യം ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്നെയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ ഞെട്ടിക്കുന്നതാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്. 

ENGLISH SUMMARY:

The post of a young man who resigned on the first day of his job is going viral on social media