abhay-plea

TOPICS COVERED

മോഷ്ടാവിന് ഇതിലും വലിയ ഓഫര്‍ ഇനി സ്വപ്നത്തില്‍ മാത്രം.  നഷ്ടപ്പെട്ട തന്റെ സ്കൂട്ടര്‍ തിരിച്ചു നല്‍കിയാല്‍ പുതിയ സ്കൂട്ടര്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ്. പൂണെയിലെ അഭയ് ചൗഗ്ലെ എന്ന യുവാവാണ് ദസറ ആഘോഷത്തിനിടെ വീട്ടില്‍ നിന്നും മോഷണം പോയ സ്കൂട്ടര്‍ തിരിച്ചുകിട്ടാന്‍ ഈ ഓഫര്‍ വച്ചത്.  അഭയുടെ ഈ ഓഫറിനു പിന്നില്‍ വൈകാരികമായ കാരണങ്ങളുമുണ്ട്. അത്രയും പ്രിയപ്പെട്ടതാണ് അഭയ്‌ക്ക് ആ സ്കൂട്ടര്‍.

ഒരു ആയുസ്സ് മുഴുവന്‍ സ്നേഹം പകര്‍ന്നു കടന്നുപോയ അമ്മയുടെ ഓര്‍മയാണ് ആ സ്കൂട്ടര്‍. സ്വത്തെല്ലാം സ്വരുക്കൂട്ടി അമ്മ വാങ്ങിയ പ്രിയപ്പെട്ട വാഹനം. അത്രയും കരുതലോടെയും സ്നേഹത്തോടെയുമാണ് ആ വണ്ടി കുടുംബം കൊണ്ടുനടന്നത്.  എന്നാല്‍ അഭയ്‌യുടെ സ്നേഹമയിയായ അമ്മ ഇപ്പോള്‍ ഒപ്പമില്ല. ആ വേദനയിലും വേര്‍പാടിലും കഴിയുന്നതിനിടെയാണ് അമ്മയുടെ പ്രിയവാഹനം നഷ്ടമാകുന്നത്. 

‘കാന്‍സര്‍ മൂലം മൂന്നുമാസം മുന്‍പ് മരിച്ച അമ്മയുടെ സ്നേഹത്തിന്റേയും കരുതലിന്റേയും പ്രതീകം. ദയവായി ആ സ്കൂട്ടര്‍ തിരികെ തന്ന് പുത്തന്‍ സ്കൂട്ടറുമായി പോവുക’എന്നാണ് സമൂഹമാധ്യമത്തിലൂടെ അഭയ് അപേക്ഷിക്കുന്നത്. ഹിന്ദിയില്‍ എഴുതിയ ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന അഭയ്ക്ക് പിന്തുണയുമായി നിരവധിയാളുകള്‍ എത്തുന്നുണ്ട്. കറുത്ത നിറത്തിലുള്ള ആക്ടീവയാണ് അഭയ്‌ക്ക് നഷ്ടമായത്. വണ്ടിയുടെ നമ്പറും അജയ്‌യുടെ ഫോണ്‍ നമ്പറും ബോര്‍ഡില്‍ വ്യക്തമാണ്. ഛത്രപതി ശിവജി മഹാരാജ് സ്റ്റാച്യൂവില്‍ നിന്നാണ് വണ്ടി മോഷണം പോയത്. 

Google News Logo Follow Us on Google News

Abhay Chougule emotional plea on social media:

Abhay Chougule emotional plea on social media has resonated widely, with many sharing his post in hopes of finding the vehicle