pani-poori-viral

വൃത്തിഹീനമായ സാഹചര്യത്തിൽ കാലുകൊണ്ട് പാനിപൂരിക്കുള്ള മാവ് കുഴയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്. ഝാർഖണ്ഡിലെ ഗർവ മേഖലയിൽനിന്നാണ് വിഡിയോ. വൈറലായ വിഡിയോയിൽ രണ്ട് പുരുഷന്മാർ കാലുകൾ കൊണ്ട് മാവ് കുഴയ്ക്കുന്നത് കാണാം. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ പാനിപൂരി കച്ചവടക്കാരായ രണ്ടുപേരെ പൊലീസ് പിടികൂടി. 

ഝാൻസി ജില്ലയിലെ സോമ ഗ്രാമത്തിൽ നിന്നുള്ള അരവിന്ദ് യാദവ് , ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ നൂർപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് കുമാർ ശ്രീവാസ്തവ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മാവില്‍  ടോയ്‌ലറ്റ് ക്ലീനറും യൂറിയയും കലര്‍ത്തിയതായും  കച്ചവടക്കാർ സമ്മതിച്ചു. .ദിവസങ്ങൾക്ക് മുമ്പ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്ന മധുരപലഹാരങ്ങളിലൂടെ എലികൾ ഓടിക്കളിക്കുന്ന വിഡിയോയും വൈറലായിരുന്നു. ഡൽഹിയിലെ ഭജൻപുര ഏരിയയിലെ അഗർവാൾ സ്വീറ്റ്‌സിലായിരുന്നു സംഭവം. 

ENGLISH SUMMARY:

Pani puri vendor kneads dough with feet in Jharkhand, admits mixing toilet cleaner, urea for ‘better taste’