ബിഎംഡബ്ല്യു വായുവിലൂടെ കുതിക്കുന്നൊരു വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതെന്ത് മാജിക് എന്നായിരുന്നു എല്ലാവരും അന്വേഷിച്ചത്. സെക്കന്‍റുകള്‍ എയറിലായിരുന്നെന്നു പറയാം. മൂന്നടി ഉയരത്തില്‍ പതിനഞ്ചടി ദൂരമാണ് ബിഎംഡബ്ല്യു പറന്നത്.
ബിഎംഡബ്ല്യുവിന്‍റെ കുതിപ്പിന്‍റെ കാരണം തേടിയവര്‍ക്ക് പിന്നീടാണ് കാര്യങ്ങള്‍ മനസിലായത്, അത് ബിഎംഡബ്ല്യു കാണിച്ച മാജിക്കല്ല മറിച്ച് റോഡിലുള്ള സ്പീഡ് ബ്രേക്കറാണ് ഈ കുതിപ്പിനു കാരണമെന്ന്. ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം ബിഎംഡബ്ല്യു കടന്നുപോയതിനു പിന്നാലെ രണ്ട് ട്രക്കുകള്‍ കൂടി ആ വഴി വന്നു. ട്രക്കും സമാനമായ രീതിയില്‍ വായുവിലൂടെ കുതിച്ചു, ട്രക്ക് ആയതിനാല്‍ തന്നെ പല തരത്തിലുള്ള ശബ്ദങ്ങളും ഈ സമയത്ത് കേള്‍ക്കാമായിരുന്നു.
ഏതായാലും വണ്ടിയുടെ മാജിക്ക് അല്ല മറിച്ച് അടയാളപ്പെടുത്താതെ നിര്‍മിച്ച സ്പീഡ് ബ്രേക്കറില്‍ ചാടിയാണ് വണ്ടികള്‍ കുതിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം . റോഡില്‍ ഹമ്പ് ഉണ്ടെന്ന് വ്യക്തമാക്കുന്ന മാര്‍ക്കുകളോ സിഗ്നലുകളോ ആ പ്രദേശത്ത് ഇല്ല. ഇതറിയാതെ ഡ്രൈവര്‍മാര്‍ അതിവേഗത്തിലാണ് ഗോള്‍ഫ് കോഴ്സ് റോഡിലൂടെ കടന്നുവരുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കൂടി സാഹചര്യം സൃഷ്ടിക്കുന്നവയാണ്.