TOPICS COVERED

ദീപാവലി ആഘോഷത്തിമർപ്പിൽ ഉത്തരേന്ത്യ. വിലക്കുണ്ടെങ്കിലും പടക്കവും മധുരവുമൊക്കെ തന്നെ  പ്രധാനം.ഡൽഹി  മലയാളികളും  ആഘോഷത്തിന്‍റെ ആവേശത്തിലാണ്. കേരളത്തിലേതിനേക്കാൾ ഇരട്ടി പൊലിമയുണ്ട്  ഉത്തരേന്ത്യയിലെ ദിപാവലിക്ക്. എല്ലാം അതിന്‍റെ ഉച്ഛസ്ഥായിൽ ആഘോഷിക്കുന്ന ഡൽഹിക്കാർക്കൊപ്പം മലയാളികളും തകർത്താഘോഷിക്കുകയാണ്. ഓരോ നാട്ടിലും ആഘോഷത്തിലും ചടങ്ങുകളിലും വ്യത്യാസമുള്ളതിനാൽ ഡൽഹിയിലെ ആഘോഷം വ്യത്യസ്തകളുടെ സംഗമമാണ്. ജീവിക്കുന്ന നാടും നഗരവും വിശ്വാസവും രീതികളുമൊന്നുമല്ല സന്തോഷം നൽകുന്ന ആഘോഷമാണല്ലോ പ്രധാനം.

ENGLISH SUMMARY:

Delhi malayalies celebrate diwali with diversity