ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ ചരിത്രമെഴുതി കേരളത്തിലെ പെൺക്കൂട്ടായ്മ. 62 സ്ത്രീകൾ എഴുതിയ വൈവിധ്യങ്ങളായ 62 കൃതികൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു. പെണ്ണില്ലം എന്ന കൂട്ടായ്മയിൽ നിന്ന് 27 എഴുത്തുകാരാണ് പ്രകാശനചടങ്ങിൽ പങ്കെടുക്കാൻ ഷാർജയിലെത്തിയത്.
ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിന്റെ ചരിത്രത്തിൽ ഇത്തരമൊന്ന് ആദ്യം. സമൂഹത്തിന്റെ പലകോണുകളിൽ നിന്ന് പലജോലികളിൽ ഏർപ്പെട്ട 62 സ്ത്രീകൾ. കഥയും കവിതയും ലേഖനസമാഹാരവും ജ്യോതിഷവും ആരോഗ്യവും എന്നുവേണ്ട ഒന്നിനൊന്ന് വേറിട്ട 62 കൃതികളുമായി വിമാനം കയറി എത്തിയതാണ്. ഒരിമിച്ച് ഇങ്ങനെ പ്രകാശനം ചെയ്യാൻ
Also Read; വീട്ടിനകത്ത് തുടങ്ങി പതുക്കെ പുറം മതില്‍ വരെ; അനന്യയുടെ വര
എഴുത്താണ് ഇവരെ പെണ്ണില്ലം എന്ന വാട്സാപ് കൂട്ടായ്മയിൽ എത്തിച്ചത്. ആദ്യ പുസ്തകം കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കി. അന്ന് 40 പേരായിരുന്നു കൂട്ടായ്മയിൽ. പിന്നെ അത് വളർന്നു. നാലാമത്തെ എഴുത്ത് സംരംഭത്തിൻറെ പ്രകാശനം ഷാർജ പുസ്തകോൽസവത്തിൽ എന്ന ആശയം രൂപപ്പെട്ടതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് പേരിൽ നിലവിൽ പബ്ലിഷിങ് കമ്പനി നടത്തുന്നുണ്ട് ഇവർ. ആർക്കും പുസ്തകങ്ങളുമായി സമീപിക്കാം. സ്ത്രീകൾക്കായിരിക്കും മുൻഗണനയെന്ന് മാത്രം. പെണ്ണില്ലം എന്ന പേരിൽ ഒരു റേഡിയോ നിലയവുമുണ്ട് ഈ കൂട്ടായ്മയ്ക്ക്.