വെള്ളക്കരം അടയ്ക്കാന്‍ പഠിപ്പിക്കുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഹ്രസ്വചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. 'epay. kwa'യിലൂടെ എന്ന ഹ്രസ്വചിത്രത്തിലൂടെ വെള്ളക്കരത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്നത് കൂടിയാണ് ലക്ഷ്യം. ജലഅതോറിറ്റി ഫിനാന്‍സ് മാനേജര്‍ ആന്‍ഡ് ചീഫ് അക്കൗണ്ട് ഓഫീസര്‍ ഷിജിത്തിന്‍റെ നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയത്.
മൊബൈല്‍ ഫോണിലൂടെ ജല അതോറിറ്റിയുടെ വെബ്സൈറ്റ് വഴി എളുപ്പത്തില്‍ എങ്ങനെ വെള്ള കരം അടയ്ക്കാമെന്നാണ് ഹ്രസ്വചിത്രം കാണിക്കുന്നത്. ഓരോ ഓണ്‍ലൈന്‍ പേമെന്‍റിനും ഇന്‍സെന്‍റീവുള്ള വിവരവും ചിത്രത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ചലച്ചിത്ര അഭിനേതാക്കളായ പ്രഹളാദ് മുരളി, വേദ സുനില്‍, ശോഭാ പഞ്ചമം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read; 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മകളുടെ തലയോട്ടി ഏറ്റുവാങ്ങി മാതാപിതാക്കള്‍
ഷിബു വെമ്പല്ലൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം മുരളീധരന്‍ കൊട്ടാരത്താണ് നിര്‍മിച്ചത്. ഒഴിവു സമയത്താണ് ഉദ്യോഗസ്ഥര്‍ ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ജനങ്ങളെ ബോധവത്കരിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.