കാമുകിയുമായി 210 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ പോയ ഭര്‍ത്താവിനെ കൈയോടെ പിടികൂടി ഭാര്യ. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. നീമച്ചിലെ സർപഞ്ചായ ജിതേന്ദ്ര മാലിയാണ് കാമുകിയുമായി കറങ്ങാന്‍ 210 കിലോമീറ്റർ അകലെയുള്ള ഹോട്ടല്‍ തിരഞ്ഞെടുത്തത്. ഹോട്ടലിൽ നിന്നിറങ്ങി കാമുകിയുമായി കാറിൽ കയറിയ ജിതേന്ദ്ര മാലിക്ക് പക്ഷെ പണി പാളി, തൊട്ടുമുന്‍പില്‍ കണ്ടത് കാറിനു മുന്നിൽ നിൽക്കുന്ന ഭാര്യയെയാണ്. ജിതേന്ദ്ര മാലി മൊബൈലിൽ ഏതോ സ്ത്രീയുമായി രഹസ്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഭാര്യക്ക് ഭർത്താവിൽ സംശയം ഉടലെടുത്തത്.
ജിതേന്ദ്ര മാലിയും കാമുകിയും ഹോട്ടലിന് പുറത്തെത്തി കാറിൽ കയറിയതോടെ ഭാര്യ കാർ തടഞ്ഞു. പിന്നാലെ കാമുകിയും ഭാര്യയും തമ്മിൽ അടിപിടിയുണ്ടായി. നിങ്ങളാരാണെന്ന് കാമുകി ചോദിച്ചപ്പോൾ അതൊക്കെ പൊലീസ് സ്റ്റേഷനിൽ പറഞ്ഞോളാമെന്നായിരുന്നു ഭാര്യയുടെ മറുപടി. അടിപിടിയാതതോടെ ചുറ്റും ആളുകൾ തടിച്ചുകൂടി. ഈ സമയമെല്ലാം കാറിനുള്ളിൽ നിശബ്ദനായി മുഖംമറച്ചിരിക്കുകയായിരുന്നു ജിതേന്ദ്ര മാലി. 20 വർഷം മുൻപായിരുന്നു ജിതേന്ദ്ര മാലി ആദ്യമായി വിവാഹിതനായത്. ഈ ബന്ധം അധികം നീണ്ടില്ല. വൈകാതെ അദ്ദേഹം വീണ്ടും വിവാഹിതനായി. ഇതിൽ നാലു കുട്ടികളുണ്ട്.