TOPICS COVERED

തമിഴ് സംഘടനകൾ 50,000 രൂപ തലക്ക് വിലയിട്ടതും ഡൽഹിയിലെ ഗുണ്ടാസംഘം ആക്രമിച്ചതുടക്കം ജീവിത കഥകളുമായി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെ പുസ്തകം.  പത്താം ക്ലാസ്സിലെ 42 ശതമാനം മാർക്കിൽ നിന്ന് ഐഎഎസുകാരനും കേന്ദ്രമന്ത്രിയുമായ യാത്രയാണ് ദ വിന്നിം​ഗ് ഫോർമുലയുടെ ഉള്ളടക്കം.

പ്രതിസന്ധികളിൽ നിന്ന് ഉയർന്ന പദവികളിലേക്കുള്ള യാത്രക്കിടയിലുണ്ടായ ഇത്തരം അനവധി   ജീവിതകഥകൾ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പറയാനുണ്ട്. അതിൽ പതിമൂന്നെണ്ണം ചേർത്തുവെച്ചതാണ് ദ വിന്നിം​ഗ് ഫോർമുല. അസാധാരണ നേട്ടത്തിനുടമകളായ മറ്റ് 39 വ്യക്തികളെ കുറിച്ചും പുസ്തകത്തിലുണ്ട്.

Also Read; 

ഒറ്റയിരിപ്പിന് വായിച്ചു തീർക്കാമെന്നാണ് പുസ്തകങ്ങളുടെ കാര്യത്തിൽ പൊതുവേ പറയാറെങ്കിൽ ദ വിന്നിം​ഗ് ഫോർമുല അങ്ങിനെ വായിക്കരുതേ എന്ന് കണ്ണന്താനം. ഓരോ അധ്യായവും സാവധാനം വായിച്ചു അവലോകനം ചെയ്തു  ജീവിതത്തിൽ പകർത്തി മുന്നോട്ടുപോകണമെന്നാണ് ഉപദേശം.

ദ വിന്നിം​ഗ് ഫോർമുല പ്രകാശനം ചെയ്തത് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ്.  ശശി തരൂരും മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫുമടക്കമുള്ളവരാണ് അവതാരിക എഴുതിയത്. ബ്ലൂംസ്ബറിയാണ് പ്രസാധകർ.

ENGLISH SUMMARY:

Former Union Minister Alphons Kannanthanam’s book, The Winning Formula, recounts his remarkable journey peppered with life’s challenges, including Tamil organizations placing a bounty of ₹50,000 on his head and attacks by Delhi-based gangs. The book narrates his rise from scoring just 42% in Class 10 to becoming an IAS officer and eventually a Union Minister.