TOPICS COVERED

സമ്പാദ്യം പോയാല്‍ പിന്നെ എല്ലാം പോയി, അത് നഷ്ടപ്പെടാതിരിക്കാന്‍ മനുഷ്യര്‍ ഏതറ്റവും പോകും. ഇവിടെയിതാ സൈബറിടങ്ങളില്‍ വൈറലാണ് ഈ വരന്‍. വിവാഹച്ചടങ്ങിലേക്കായി സൂക്ഷിച്ച പണപ്പെട്ടിയുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ ചെയ്‌സ് ചെയ്ത് പിടികൂടിയിരിക്കുകയാണ് ഈ ഹീറോ. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 

പരമ്പരാഗതമായ വിവാഹച്ചടങ്ങിന്റെ ഭാഗമായി വരന്‍ കുതിരപ്പുറത്തു സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. ദേശീയപാതയിലൂടെയായിരുന്നു വിവാഹഘോഷയാത്ര കടന്നുപോയത്. ഘോഷയാത്ര കടന്നുപോകുന്നതിനു സമാന്തരമായി തന്നെയായിരുന്നു മിനിട്രക്കുമായി മോഷ്ടാവ് എത്തിയത്. പെട്ടെന്നായിരുന്നു പണവുമായി ഇയാള്‍ പോയത്. ആളുകള്‍ ആകെ ഒച്ചപ്പാടും ബഹളവുമായെങ്കിലും സംയമനം പാലിച്ച് വരന്‍ വഴിയാത്രക്കാരന്റെ ബൈക്കില്‍ ചാടിക്കയറി  ട്രക്കിനു പിന്നില്‍ വച്ചുപിടിച്ചു. 

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, വരൻ ചാരനിറത്തിലുള്ള സ്യൂട്ടും ചുവന്ന തലപ്പാവും ധരിച്ച് വഴിയാത്രക്കാരൻ്റെ ബൈക്കിൽ  ഹൈവേയിൽ മിനി ട്രക്ക് ഡ്രൈവറെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.  പിന്നാലെ ഒരു പോയിന്റിലെത്തുമ്പോള്‌ വരന്‍ ബൈക്കിൽ നിന്ന് ചാടി മിനി ട്രക്കിലേക്ക് കയറാൻ ശ്രമിക്കുകയാണ്. ട്രക്കിനകത്തേക്ക് കയറിയ ഇയാള്‍ വണ്ടി നിര്‍ത്തിക്കുകയും അടുത്ത സെക്കന്റില്‍ ഡ്രൈവറോട് പുറത്തിറങ്ങാന്‍ പറയുകയുമായിരുന്നു. 

ഡ്രൈവര്‍ പുറത്തേക്കിറങ്ങിയതും വിവാഹത്തിനെത്തിയ മറ്റു രണ്ടുപേര്‍ക്കൊപ്പം വരന്‍ ഇയാളെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം താന്‍ മോഷ്ടിക്കണമെന്ന് ഉദ്ദേശിച്ചു വന്നതല്ലെന്നും സംഭവിച്ചുപോയതാണെന്നും ഡ്രൈവര്‍ പറയുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

Man flees with money from marriage , groom chased , video went viral on social media:

Man flees with money from marriage , groom chased , video went viral on social media.