വിവാഹദിനത്തിൽ വരൻ അണിഞ്ഞ നോട്ടുമാല കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പാക്കിസ്ഥാനിലാണ് ഒരു ലക്ഷം പാക്കിസ്ഥാനി രൂപ വരുന്ന നോട്ടുമാലയണിഞ്ഞ് വരന്‍ വിവാഹ വേദിയിലേക്കെത്തിയത്. മുപ്പത്തഞ്ചടി നീളമുള്ള നോട്ടുമാലയാണ് വരന്‍ അണിഞ്ഞത്. 2000 നോട്ടുകൾ ഉപയോഗിച്ചാണ് നോട്ടുമാല ഉണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 50, 75 രൂപയുടെ നോട്ടുകളാണ് മാല ഉണ്ടാക്കാനായി ഉപയോഗിച്ചത്.
പാക്കിസ്ഥാൻ വാർത്താ വെബ്‌സൈറ്റായ ദി ഡെയ്‌ലി ഗാർഡിയൻ പറയുന്നതനുസരിച്ച്, വരന് അദ്ദേഹത്തിൻറെ സഹോദരൻ നൽകിയ സമ്മാനമാണ് മാല. റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാനിലെ പഞ്ചാബിലെ കോട്‌ല ജാമില്‍ നിന്നുള്ളയാളാണ് സഹോദരന് വിവാഹസമ്മാനമായി ഇത്തരത്തിൽ ഒരു നോട്ടുമാല തയ്യാറാക്കിയത്. സഹോദരനും കൂട്ടുകാരും ചേര്‍ന്ന് വരനെ മാല അണിയിക്കുന്നതും വേദിയിലേക്ക് മാല നീണ്ടുകിടക്കുന്നതും ദൃശ്യത്തില്‍ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.