trading-graph

സാമ്പത്തികം കൈകാര്യം ചെയ്യാനറിയുന്നവര്‍ക്ക് ട്രേഡിങ് ഒരു വരവും ഹരവുമാണ്. വിപണി ഉണരുന്നതുമുതല്‍ ട്രേഡിങ് ഗ്രാഫും നോക്കി ഇരിക്കുന്നവരും അനുകൂലമായ സാഹചര്യത്തില്‍ ചെറുതും വലുതുമായ തുക നിക്ഷേപിച്ച് തിരിച്ചുപിടിക്കുന്നവരും നിരവധിയാണ്. 

ഇവിടെയിതാ വിവാഹച്ചടങ്ങിനിടെ ലാഭവും നഷ്ടവും നോക്കുന്ന ഒരു വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കല്യാണം കൂടി കണക്കാക്കി ഭാഗ്യവും കൂടി പരീക്ഷിക്കാനായി നിക്ഷേപിച്ച തുകയുടെ നിജസ്ഥിതി അറിയാന്‍ ട്രേഡിങ് ഗ്രാഫ് നോക്കിയിരിക്കുകയാണ് വരന്‍. 

ചന്ദനനിറത്തിലുള്ള ഷെര്‍വാണിയും തൊപ്പിയും ധരിച്ചാണ് ഇയാള്‍ മണ്ഡപത്തിലിരിക്കുന്നത്. വധു എവിടെ എന്നതല്ല കക്ഷിയുടെ ചിന്ത, മറിച്ച് നിക്ഷേപിച്ച തുക കിട്ടിയോ അതോ പോയോ എന്നറിയണം. മണ്ഡപത്തില്‍ മൊബൈലും പിടിച്ച് ട്രേഡിങ് ഗ്രാഫ് പരിശോധിക്കുന്ന വരന് പിന്തുണയുമായി സൈബറിടം ഒപ്പം നില്‍ക്കുകയാണ്.

ഒരു യഥാര്‍ഥ ട്രേഡറുടെ വേദനയാണിതെന്നും അത് എല്ലാവര്‍ക്കും മനസിലാകണമെന്നില്ലെന്നും സോഷ്യലിടം പറയുന്നു. പാര്‍ട്ണറേക്കാള്‍ മാര്‍ക്കറ്റ് ആണ് പ്രധാനമെന്ന് മറ്റൊരു കമന്റ്. നഷ്ടം സംഭവിച്ചാല്‍ അത് ആദ്യം ബാധിക്കുക ആ വിവാഹജീവിതത്തെ തന്നെയല്ലേയെന്നെ ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. 

വിഡിയോക്ക് ലൈക്കുകളും കമന്റുകളും വ്യൂസും നിറയുകയാണ്.  12 മില്യണ്‍ വ്യൂസും നാലു ലക്ഷത്തിലേറെ ലൈക്കുകളുമായി മുന്നേറുകയാണ് വിഡിയോ.

Google News Logo Follow Us on Google News

Choos news.google.com
Groom checking his trading graph mid ceremony ,video goes viral:

Groom checking his trading graph mid ceremony ,video goes viral in social media. The video is getting more 12 million views and 4lakhs likes.