വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ആഘോഷ ചടങ്ങുകളിലൊന്നാണ് ഹല്‍ദി. അത്തരത്തിലുള്ള ഒരു ഹല്‍ദി ചടങ്ങാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. അടിവസ്ത്രമില്ലാതെ ഹല്‍ദി ആഘോഷിക്കാന്‍ എത്തിയ വരനാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച. ഹല്‍ദി ആഘോഷിക്കാനായി ഹാളില്‍ എത്താറായപ്പോഴാണ് അടിവസ്ത്രം മറന്നുപോയ കാര്യം ചെറുക്കന് ഓര്‍മ വന്നത്. പിന്നാലെ ഒരു ഓണ്‍ലൈന്‍ ആപ്പിലൂടെ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് അടിവസ്ത്രം കിട്ടിയെന്നും ചെറുക്കന്‍ പറയുന്നു. Also Read: കിട്ടിയോ അതോ പോയോ..; കല്യാണമണ്ഡപത്തിലിരുന്ന് ട്രേഡിങ് ഗ്രാഫ് നോക്കുന്ന വരന്‍; വൈറല്‍...
രാവിലെ ഹല്‍ദി ചടങ്ങിനായി പരിപാടി നടക്കുന്ന ഹാളില്‍ കുടുംബസമേതം എത്താനുള്ള തിരക്കിനിടെ കുര്‍ത്തയും അടിവസ്ത്രവും വീട്ടില്‍ മറന്നുവെക്കുകയായിരുന്നുവെന്ന് കല്യാണ ചെറുക്കന്‍ രാമനാഥ് പറഞ്ഞു. തുടര്‍ന്ന് മഞ്ഞ നിറമുള്ള കുര്‍ത്തയ്ക്ക് ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓർഡര്‍ ചെയ്തു.
എട്ട് മിനിറ്റിനുള്ളില്‍ കുര്‍ത്ത എത്തിച്ചു നല്‍കി. ഹല്‍ദി ചടങ്ങിന് ശേഷമാണ് അധികമായി അടിവസ്ത്രമില്ലെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് വീണ്ടും അടിവസ്ത്രത്തിനായി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓർഡര്‍ നല്‍കി. പത്ത് മിനിറ്റിനുള്ളില്‍ തനിക്ക് അടിവസ്ത്രം ലഭിച്ചതായി രാമനാഥ് പറഞ്ഞു. എക്സിലുടെയാണ് ഈ വിവരം ചെറുക്കന്‍ പറഞ്ഞത്.