വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ വെച്ചാണെങ്കിൽ എന്തായിരിക്കും പ്രതികരണം? നമ്മള്‍ കണ്ട സങ്കല്പങ്ങള്‍ക്ക് നേരെ എതിരായ വ്യക്തിയാണെങ്കിലോ?, അത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പെൺകുട്ടി താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് ആ വിവാഹ വേദിയിൽ വച്ചാണ്. വിവാഹം തീരുമാനിച്ചതും വരനെ കണ്ടെത്തിയതും പെൺകുട്ടിയുടെ അച്ഛനായിരുന്നുവെന്നും വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും വരനെ നേരിൽ കാണാൻ അവളെ അനുവദിച്ചിരുന്നില്ലെന്നും വിഡിയോയിൽ പറയുന്നു. തന്‍റെ ഇഷ്ടങ്ങളുമായി ഒട്ടും യോജിച്ചു പോകാത്ത വ്യക്തിയെ വിവാഹം കഴിക്കേണ്ടി വരുന്നതില്‍ വധുവിന് ഏറെ സങ്കടം തോന്നി. ഇത് താങ്ങാനാകാതെ അവള്‍ വിവാഹ വേദിയില്‍ വച്ച് തന്നെ പൊട്ടിക്കരയാന്‍ തുടങ്ങി. ഈ സമയം ഒരു സ്ത്രീയും കൂടെ ഇരിക്കുന്ന മറ്റ് യുവതികളും വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.