അസഹനീയമായ മഞ്ഞുവീഴ്ചയില്‍ കശ്മീരില്‍ കുടുങ്ങിയ ടൂറിസ്റ്റുകള്‍ക്ക് തുണയായി പള്ളി. പഞ്ചാബില്‍ നിന്നുവന്ന 12 ഓളം ടൂറിസ്റ്റുകള്‍ക്കാണ് ശ്രീനഗര്‍ - സോനാമാര്‍ഗ് ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന ഗുന്ദിലെ പള്ളി അഭയം നല്‍കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സോനാമാര്‍ഗില്‍ നിന്ന് തിരികെ വരുന്ന വഴി, യാത്ര തടസപ്പെട്ട് പെരുവഴിയിലായ വിനോദസഞ്ചാരികള്‍ ശനിയാഴ്ച രാത്രി പള്ളിയില്‍ തങ്ങിയ ശേഷമാണ് മടങ്ങിയത്. കടുത്ത മഞ്ഞുവീഴ്ച്ചക്കിടെ, ടൂറിസ്റ്റുകളുടെ വാഹനം കേടായതാണ് പണിയായത്.
12 പേര്‍ക്ക് തങ്ങാന്‍ പറ്റിയ സ്ഥലങ്ങളൊന്നും തന്നെ ചുറ്റുമില്ലാത്തതിനാല്‍ ഇവര്‍ ശെരിക്കും പെട്ട് നില്‍ക്കുമ്പോഴാണ് പ്രദേശവാസികള്‍ ഇടപെട്ട് ജാമിയ മസ്ജിദില്‍ ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയത്.
ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിക്കണമെന്നും, ഇവിടെയുള്ളവര്‍ നുഷ്യര്‍ അലിവുള്ളവരാണെന്നും പറഞ്ഞാണ് സഞ്ചാരികള്‍ മടങ്ങിയത്.
ആതിഥ്യമര്യാദയുടെ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ്ഈ പ്രവൃത്തിയെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ് എക്‌സില്‍ പോസ്റ്റിട്ടു. കശ്മീരികള്‍ മനുഷ്യത്വമുള്ള മനുഷ്യരാണെന്നായിരുന്നു പി.ഡി.പി. നേതാവ് ഇല്‍തിജ മുഫ്തിയുടെ പ്രതികരണം.