ട്രെയിനിലെ സീറ്റുകള്‍ കീറിപ്പറിച്ചും ഇരിപ്പിടത്തിന് കേടുപാടുകളുമുണ്ടാക്കുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് നിന്നും ചിത്രീകരിച്ചിരിക്കുന്ന വിഡിയോയില്‍ ട്രെയിനില്‍ കനത്ത നാശനഷ്ടം വരുത്തുന്ന യുവാവിനെയാണ് കാണുന്നത്. മുഖം തുണികൊണ്ട് മറച്ചുകൊണ്ടാണ് യുവാവിന്‍റെ പരാക്രമം. വിഡിയോ വൈറലായതോടെ യുവാവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
വിഡിയോ ചിത്രീകരിച്ചിരിക്കുന്ന സ്ഥലം വ്യക്തമല്ല. യുവാവ് ഇരിക്കുന്ന കമ്പാര്‍ട്ടുമെന്‍റില്‍ മറ്റുയാത്രക്കാരെയും കാണാനില്ല. എന്നാല്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മിസ്റ്റര്‍ സിന്‍ഹ എന്ന എക്സ് ഉപഭോക്താവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതേ വ്യക്തി തന്നെ നാളെ യൂട്യൂബിലോ മറ്റുമാധ്യമങ്ങള്‍ക്ക് മുന്നിലോ വന്നുനിന്ന് ട്രെയിനിലെ മോശം അവസ്ഥയെക്കുറിച്ചുപറഞ്ഞ് സര്‍ക്കാരിനെ കുറ്റം പറയുമെന്നും മിസ്റ്റര്‍ സിന്‍ഹ കുറിച്ചു.
വിഡിയോ വൈറലായതോടെ യുവാവിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ലൈക്കിനും ഷെയറിനും വേണ്ടിയാണ് യുവാവ് ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നതെന്ന് ഒരുവിഭാഗം ആളുകള്‍ പറയുന്നു. ഇത്തരക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും വിഡിയോ കണ്ടവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.