2025ന്‍റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് ഇന്ത്യക്കാര്‍. പുതുവര്‍ഷത്തില്‍ രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൂടുന്നതടക്കമുള്ള ആശങ്കകളുള്ളപ്പോഴും 2025 മികച്ച വര്‍ഷമാകുമെന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും പ്രതീക്ഷിക്കുന്നത്. 2024 രാജ്യത്തിനും വ്യക്തിപരമായും മോശം വർഷമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇതിനേക്കാള്‍ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും പുതുവര്‍ഷത്തെ വരവേറ്റത്. റിസര്‍ച്ച് സ്ഥാപനമായ ഇപ്സോസിന്‍റെ പ്രഡിക്ഷന്‍ 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സര്‍വെയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെടുന്നത് 2024 ഇന്ത്യയ്ക്ക് മോശം വര്‍ഷമാണെന്നാണ്. എന്നാൽ 2025 കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നന്നാകും എന്ന് 76 ശതമാനം പേരും കരുതുന്നു. രാജ്യത്ത് വരുമാനം വര്‍ധിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വില വര്‍ധിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 2024 നേക്കാള്‍ നികുതി വര്‍ധിക്കും. പണപ്പെരുപ്പം സംബന്ധിച്ചും ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ട്. 61 ശതമാനം പേരും രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്.
എഐ സാങ്കേതിക വിദ്യ കാരണം രാജ്യത്ത് കൂടുതൽ പേർക്ക് പുതിയ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് 59 ശതമാനം പേരും സാധ്യതയുണ്ടെന്നാണ് മറുപടി നല്‍കിയത്. മനുഷ്യനെ പോലെ റോബോർട്ട് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുമെന്നാണ് 56 ശതമാനം പേരും കരുതുന്നത്.
മറ്റു ഗൃഹത്തിൽ മനുഷ്യന്‍ ജീവിതം ആരംഭിക്കുമെന്ന് കരുതുന്നവരാണ് 57 ശതമാനം ഇന്ത്യക്കാരും. ഇക്കാര്യത്തില്‍ ലോക ശരാശരി 34 ശതമാനം മാത്രമാണ്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുമെന്ന് കരുതുന്നവരില്‍ ഏറ്റവും കൂടുതലും ഇന്ത്യക്കാരാണ്. 53 ശതമാനം പേരാണ് ഈ അഭിപ്രായം പങ്കുവച്ചത്. ലോകത്ത് 18 ശതമാനം പേരാണ് ഈ അഭിപ്രായത്തിലുള്ളത്.
സോഷ്യൽ മീഡിയ ഉപയോം കുറയ്ക്കുമോ എന്ന ചോദ്യത്തിന് 54 ശതമാനം പേരും സാധ്യത കാണുന്നു. 64 ശതമാനം ഇന്ത്യക്കാരും 2025 ല്‍ നടപ്പാക്കേണ്ട തീരുമാനങ്ങളെടുത്തവരാണ്. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുമോ എന്ന ചോദ്യത്തിന് 54 ശതമാനം പേരും സാധ്യത കാണുന്നു. പുതുവര്‍ഷത്തെ പറ്റി ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളത് ഇന്‍ഡോനേഷ്യക്കാര്‍ക്കാണ്. 90 ശതമാനം പേരും അനുകൂലമായാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
33 രാജ്യങ്ങളിലെ 18 ന് മുകളില്‍ പ്രായമുള്ള 23,721 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലെ കണ്ടെത്തലുകളാണിത്. ഇന്ത്യയില്‍ നിന്ന് 2,200 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ 1800 പേരെ നേരിട്ടും 400 പേരെ ഓണ്‍ലൈന്‍ വഴിയുമാണ് ബന്ധപ്പെട്ടതെന്ന് ഇപ്സോസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.