ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് അലി ഖാനെ ഐസിയുവിൽനിന്നു മുറിയിലേക്കു മാറ്റി. അദ്ദേഹത്തിന് നടക്കാൻ കഴിയുന്നുണ്ടെന്നും തിങ്കളാഴ്ച ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, പ്രതിയെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചെന്നും അറസ്റ്റ് വൈകില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
കുത്തേറ്റ് ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയാണ് സെയ്ഫ് അലിഖാന്‍ വിളിച്ചത്. ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ ഉടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോടു ചോദിച്ച് എത്ര സമയം എടുക്കും എന്നാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്. നടനാണ് ഓട്ടോയിൽ കയറിയതെന്ന് താൻ തിരിച്ചറിഞ്ഞില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
‘പാർപ്പിട സമുച്ചയത്തിന്റെ സമീപത്തു കൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീയാണു വിളിച്ചത്. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി’, താന്‍ പണം വാങ്ങിയില്ലെന്നും നടന്‍ വേഗത്തില്‍ സുഖമാകട്ടെയെന്നാണ് പ്രാത്ഥനയെന്നും റാണ പറഞ്ഞു