ഓടുന്ന ബൈക്കിൽ പ്രണയിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് യുവാവിനും യുവതിക്കുമെതിരെ അന്വേഷണം ആരംഭിച്ച് കാൺപുർ പൊലീസ്. വൈറൽ വിഡിയോയിൽ യുവാവ് യുവതിയെ ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിൽ ഇരുത്തി ഓടിച്ച് പോകുന്നത് കാണാം. ഇന്ധന ടാങ്കിൽ യുവാവിന് അഭിമുഖമായി ഇരുന്നാണ് യാത്ര.
നവാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പറഞ്ഞു.വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാൺപുർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കാൺപുരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ.