ശൈശവ വിവാഹം നടത്തി നല്‍കിയ ഖാസി അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. ഖാസി അബ്ദുൽ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ സന്തോഷ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചതിനെ തുടർന്നാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ വിസമ്മതിച്ച നിക്കാഹ് അബ്ദുൽ വദൂദ് ഖുറേഷി നടത്തികൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നും വിവാഹം നിയമവിരുദ്ധമാണെന്നും കൃത്യമായ ബോധ്യമുണ്ടായിട്ടും ഖാസി കുറ്റം ചെയ്തതായി എഫ്ഐആറിൽ ഉണ്ട്. വിവാഹം നടത്താന്‍ ഇയാള്‍ പെൺകുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. സന്തോഷ് നഗർ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.