കുംഭ മേളയിൽ പങ്കെടുത്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്. ത്രിവേണി സംഗമത്തിൽ പങ്കെടുത്ത് സ്നാനം ചെയ്‌ത ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചു. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാഗ് രാജിൽ എത്തിയത്. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം സ്നാനം ചെയ്തു.
പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് എസ് സോമനാഥ് എക്സിൽ കുറിച്ചു. ത്രിവേണീ സംഗമത്തിൽ സാധാരണക്കാരോടൊപ്പം സ്നാനം ചെയ്യാൻ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാകുംഭമേളയില്‍ എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോശമായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് നടപടിയെടുത്തു.