wedding-bride

TOPICS COVERED

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഭര്‍തൃവീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശ് ഗോണ്ടയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ യുവതി അഞ്ചാംദിവസമാണ് പൊന്നും പണവുമായി കടന്നുകളഞ്ഞത്. ബസോളി ഗ്രാമത്തിലാണ് വരന്‍റെ വീട്.

മോഷണം നടത്തിയ അന്നു രാത്രി ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും യുവതി ചായ നല്‍കിയിരുന്നു. പിറ്റേന്നാണ് 3.15ലക്ഷം രൂപയും ആഭരണങ്ങളും മോഷണം പോയത് വീട്ടുകാര്‍ അറിയുന്നത്. യുവതിയെയും കാണുന്നുണ്ടായില്ല. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

ENGLISH SUMMARY:

A newlywed bride disappeared with her in-laws' money and jewelry just five days after the wedding. The family was shocked by the incident, and an investigation is underway to track her down