fake-salary

TOPICS COVERED

ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്കൂൾ പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ. ചേർത്തല ടൗൺ എല്‍പിഎസ് പ്രഥമാധ്യാപിക എൻ.ആർ സീതയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി . വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ  സിപിഎം അനുകൂല അധ്യാപക സംഘടനയായ കെ എസ് ടിഎയുടെ സജീവ പ്രവർത്തക കൂടിയായ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ചില രക്ഷിതാക്കളുടെയുടെയും  പേരിലാണ് പ്രഥമാധ്യാപികയായ എൻ.ആർ സീത വ്യാജമായി ശമ്പള സർട്ടിഫിക്കറ്റ് നിർമിച്ചത്.

വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്എഫ്ഇയിൽ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം.നാലു രക്ഷിതാക്കളുടെ പേരിൽ വ്യാജരേഖയുണ്ടാക്കി 35 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. സ്കൂളിലെ നാല് അധ്യാപകർ ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസർക്ക്  പരാതി നൽകിയതോടെയാണ് വ്യാജരേഖ തട്ടിപ്പ് പുറത്തറിഞ്ഞത്.