bachchan-bofors-case
  • 'ബച്ചനെ വെറുതേ വലിച്ചിഴച്ചു, രാഷ്ട്രീയ ലക്ഷ്യം'
  • 'ക്വത്റോക്കി രാജീവ് ഗാന്ധിയുടെ വസതിയിലെ നിത്യ സന്ദര്‍ശകനായിരുന്നു'
  • ചിത്ര സുബ്രഹ്മണ്യത്തിന്‍റേതാണ് വെളിപ്പെടുത്തല്‍

രാജ്യത്തെ പിടിച്ചുലച്ച ബൊഫോഴ്സ് കോഴക്കേസില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാബ് ബച്ചനെ കുടുക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന്‍റേതാണ് വെളിപ്പെടുത്തല്‍.  ആയുധ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ബച്ചന്‍റെ പേരില്ലായിരുന്നുവെന്നും 'ബൊഫോഴ്സ് ഗേറ്റ്– എ ജേണലിസ്റ്റ്സ് പഴ്സ്യൂട്ട് ഓഫ് ട്രൂത്ത് എന്ന തന്‍റെ പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ബച്ചന്‍റെ പേര് കേസിലേക്ക് വലിച്ചിഴച്ചതെന്നും അന്വേഷണ സംഘത്തിന് പഴി ചാരാന്‍ ഒരാളെ വേണമായിരുന്നുവെന്നും അതിന് ബച്ചനെ ബലിയാടാക്കിയെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. 

amitabh-bachchan-2

സ്വിസ് കമ്പനിയില്‍ നിന്നും 64 കോടി രൂപ അഞ്ചു പേര്‍ കൈപ്പറ്റിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.  ആയുധ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ബച്ചന്‍റെ പേരുണ്ടായിരുന്നില്ല. 'ഒറ്റ രാത്രി കൊണ്ടാണ് ബച്ചന്‍റെ പേര് അതില്‍ പ്രത്യക്ഷപ്പെട്ടത്. കേസ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യന്‍ അംഗങ്ങളാണ് ആറാമതായി ബച്ചന്‍റെ പേരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്'. കമ്പനി ബച്ചന്‍റെ പേര് സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ലെന്നും അവര്‍ ഷൂജ ഉള്‍ ഹഖിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ബച്ചന് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ലെന്ന് പിന്നീട് തെളിയുകയും ലണ്ടനിലെ കോടതി കുറ്റവിമുക്തനാക്കുകയുമായിരുന്നുവെന്ന് ചിത്ര സുബ്രഹ്മണ്യത്തിന്‍റെ പുസ്തകത്തിലും വിശദീകരിക്കുന്നു.

രാജീവ് ഗാന്ധി (ഇടത്), ക്വത്റോക്കി (വലത്)

കമ്പനിയില്‍ നിന്നും കോഴപ്പണം ഒട്ടാവിയോ ക്വത്​റോക്കി കൈപ്പറ്റിയെന്നതില്‍ തര്‍ക്കമില്ലെന്ന് ചിത്ര സുബ്രഹ്മണ്യം തീര്‍ത്ത് പറയുന്നു. ക്വത്റോക്കിയാണ് ഇടപാടിന്‍റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. എന്നാല്‍ രാജീവ് ഗാന്ധി കോഴപ്പണത്തിന്‍റെ പങ്ക് പറ്റിയോ എന്ന് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി. പക്ഷേ ക്വത്റോക്കി രാജീവിന്‍റെ വസതിയിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. 'ക്വത്റോക്കിക്ക് പണം ലഭിച്ചുവെന്ന് എനിക്കറിയാം. ആദ്യം അത് സൂറിച്ചിലെ ബാങ്കിലേക്കും അവിടെ നിന്നും നോര്‍ഡ് ഫിനാന്‍സ് ബാങ്കിലേക്കും എത്തി. കോഴപ്പണം ജനീവയിലേക്കാണ് പിന്നീട് എത്തിയത്.' അവിടെ നിന്നും ക്വത്റോക്കിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും ചിത്ര വെളിപ്പെടുത്തുന്നു. 

Indian Army soldiers stand next to Bofors guns positioned at Penga Teng Tso ahead of Tawang, near the Line of Actual Control (LAC), neighbouring China, in India's Arunachal Pradesh state on October 20, 2021. (Photo by Money SHARMA / AFP)

സ്വിസ് ആയുധനിർമാണ കമ്പനിയായ ബൊഫോഴ്‌സിന്റെ പീരങ്കികൾ വാങ്ങാൻ 1986 മാര്‍ച്ച് 28നാണ് ഇന്ത്യ 1437 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടത്. ഇടപാടിൽ ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കൾക്കും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്‌ഥർക്കും വൻതുക കൈക്കൂലി നൽകിയെന്നു സ്വിസ് റേഡിയോ പിന്നീട് വെളിപ്പെടുത്തി. രാജീവ് ഗാന്ധിയായിരുന്നു അന്നു പ്രധാനമന്ത്രി. 

(FILES) In this picture taken 04 December 2002, Italian businessman Ottavio Quattrocchi leaves a court in Kuala Lumpur. According to reports from the Press Trust of India 23 February 2007, Italian businessman Ottavio Quattrocchi, wanted in the Bofors case for the last 14 years, has been detained in Argentina and the CBI will ask for his extradition to India.The news of this breakthrough came in a statement by the CBI tonight which said that Quattrocchi, against whom an Interpol Red Corner Notice had been issued, has been detained and taken in preventive custody 06 February 2007 at Iguazu international airport while in transit to Buenos Aires. AFP PHOTO/Jimin LAI/FILES

ഇറ്റാലിയൻ ബിസിനസുകാരൻ ഒട്ടാവിയോ ക്വത്‌റോക്കി ഈ ഇടപാടിൽ ഇടനിലക്കാരനായി നിന്നുവെന്നും കോഴപ്പണമായി 64 കോടി രൂപ കൈപ്പറ്റിയെന്നുമായിരുന്നു കേസ്. വെളിപ്പെടുത്തലുകളെ തുടര്‍ന്ന് 1990 ജനുവരി 22ന് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. ബൊഫോഴ്സിന്‍റെ അന്നത്തെ പ്രസിഡന്‍റ് മാര്‍ട്ടിന്‍ ആർഡ്ബോ, ഇടനിലക്കാരൻ വിൻ ഛദ്ദ, ഹിന്ദുജ സഹോദരന്മാർ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ പ്രതി ചേർത്തിരുന്നത്. രാജീവ് ഗാന്ധി അടക്കമുള്ളവരെ പിന്നീട് പ്രതി ചേർത്തു.

 രാജീവ് ഗാന്ധി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ട് 13 വര്‍ഷത്തിന് ശേഷം 2004 ല്‍ കേസില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട ക്വത്റോക്കി ഏജന്‍റുമാര്‍ക്ക് കൈമാറി പണം ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വിതരണം ചെയ്യാനായിരുന്നുവെന്ന് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി മറ്റു പ്രതികളെയും 2005 ല്‍ കുറ്റവിമുക്തരാക്കി. ഇതിനെതിരെ 2018 ല്‍ സിബിഐ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. 

ENGLISH SUMMARY:

Journalist Chitra Subramaniam reveals that Bollywood superstar Amitabh Bachchan was framed in the Bofors bribery case for political gains. She recalls that Bachchan's name appeared on the list of persons being probe almost overnight.