ശനിയാഴ്ച ദിവസം വൈകിട്ട് അഞ്ച് മുതല്‍ ആറുവരെ കിടിലന്‍ എക്സ്പീരിയന്‍സുമായി മലയാളികളുടെ വേറിട്ട സംരംഭം സിയാന്‍സ്. ഡിജെ, മാജിക് ഷോ ഒപ്പം മൂന്ന് കിലോ മീറ്റര്‍ കപ്പല്‍ യാത്ര. പിന്നെ കായല്‍പ്പരപ്പിലെ സണ്‍സെറ്റും.മറ്റ് പ്രവര്‍ത്തി ദിവസങ്ങളില്‍ കോര്‍പറേറ്റ് പരിപാടികള്‍, കുടുംബം സംഗമം, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, വിവാഹച്ചടങ്ങുകള്‍, ഫൊട്ടോ ഷൂട്ട് തുടങ്ങിയവയ്ക്കും സൗകര്യമുണ്ട്.
എറണാകുളം സ്വദേശിയായ ഓജസും സഹോദരന്‍ ജോജിയുമാണ് നടത്തിപ്പുകാര്‍. കൊച്ചി കേന്ദ്രമാക്കിയ ഗ്രാന്‍ഡിയര്‍ മറൈന്‍ ഇന്‍റര്‍ നാഷനല്‍ തമിഴ്നാട് ടൂറിസം ഡവലപ്മെന്‍റ് കോര്‍പറേഷനുമായി സഹകരിച്ച് ഈസിആറിലെ മുട്ട് കാട് ബോട്ട് ഹൗസിലാണ് സിയാന്‍സ് ക്രൂസ് ആരംഭിച്ചത്. 5 കോടി രൂപ ചെലവിലാണ് നിര്‍മാണം. 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എസി ബാങ്ക്വിറ്റ് ഹാളോട് കൂടിയ പ്രധാന ഡക്കും ഇതേ വലുപ്പത്തിലുള്ള തുറന്ന മുകള്‍ ഡക്കും ചേര്‍ന്ന ചെറുകപ്പലിന് 125 അടി നീളവും 25 അടി വീതിയുമുണ്ട്. ഒരേ സമയം 100 പേരെ ഉള്‍കൊള്ളാന്‍ സാധിക്കും. സുരക്ഷ ഉറപ്പാക്കാന്‍ ലൈഫ് ബോട്ടുകളും അഗ്നിരക്ഷാ സംവിധാനങ്ങളുമടക്കം ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാണ് പ്രവേശനം.