പ്രതീകാത്മക ചിത്രം.
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി പിന്നിട്ട് മിനിറ്റുകള്‍ക്കകം യുവതിക്ക് പ്രസവവേദന. അട്ടാരി അന്തര്‍ദേശീയ ബോര്‍ഡറിനു സമീപം കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഇന്ത്യയില്‍ ജനിച്ച കുഞ്ഞായതിനാല്‍ മകള്‍ക്ക് ‘ഭാരതി’ എന്നാണ് മായയും ഭര്‍ത്താവ് ഖന്നോയും പേരിട്ടിരിക്കുന്നത്. ദമ്പതികളുടെ പത്താമത്തെ കുഞ്ഞാണ് ഭാരതി. ഇവര്‍ക്ക് ഭാരതിയെക്കൂട്ടി എട്ട് പെണ്‍മക്കളുണ്ട്.
149 അംഗ സംഘത്തിനൊപ്പം ഇന്ത്യയില്‍ തീര്‍ഥാടനത്തിനായി എത്തിയതാണ് മായയും ഭര്‍ത്താവും. അതിര്‍ത്തിയില്‍ എത്തിയപ്പോഴേക്കും മായയ്ക്ക് പ്രസവവേദന തുടങ്ങി. ഇതോടെ ഇമ്മിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സുഖപ്രസവമായിരുന്നു.
വിവരം അറിഞ്ഞ് അട്ടാരിയിലെ ചിലര്‍ കുഞ്ഞിനെ കാണാനായി മധുരപലഹാരങ്ങളുമായി ആശുപത്രിയില്‍ എത്തി. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇങ്ങനെ ഒരു വിശേഷം കൂടിയുണ്ടായത് അത്യധികം സന്തോഷം നിറയ്ക്കുന്നു എന്നാണ് ഇവരെ കാണാനെത്തിയ അട്ടാരി സ്വദേശി വിജയ് വര്‍മ പറഞ്ഞത്. 2021ല്‍ സമാന സംഭവം അട്ടാരിയില്‍ തന്നെ നടന്നു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ദമ്പതികള്‍ക്ക് അതിര്‍ത്തിയില്‍ വച്ച് ഒരാണ്‍കുഞ്ഞ് പിറന്നു. റാം എന്നായിരുന്നു ആ കുഞ്ഞിന് മാതാപിതാക്കള്‍ പേരിട്ടത്.