Photo Credit; (Photo: X @san_x_m)
ഗാര്‍ഹിക പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് താന്‍ വീട് ഉപേക്ഷിച്ച് പോയതെന്ന് ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ മുൻഭാര്യയുടെ വെളിപ്പെടുത്തൽ. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നൽകിയ അഭിമുഖത്തിലാണ് മുൻ ഭർത്താവിനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ദിവ്യ ശശിധരൻ രംഗത്തെത്തിയത്.
'പ്രസന്ന ശങ്കറിന്റെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. എനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പറഞ്ഞ് ഉപദ്രവിച്ചു. നികുതി വെട്ടിപ്പിനായി എന്നെയും മകനെയും പല രാജ്യങ്ങളിലേക്കും മാറ്റി. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദർശിക്കുന്നുണ്ടാവും. മാനസിക പീഡനം സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. മകന്‍റെ ശുചിമുറിയില്‍ ഉള്‍പ്പെടെ വീട്ടിൽ പലയിടത്തും ഒളി ക്യാമറകൾ സ്ഥാപിച്ചത് എന്തിനാണ്?.
പ്രസവം കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ട് ഡിപ്രഷനിലായിരിക്കുമ്പോഴും സെക്സ് ചെയ്യാൻ പ്രസന്ന നിര്‍ബന്ധിച്ചു. 'ലൈംഗികത എനിക്ക് മസ്റ്റാണ്, നിനക്ക് വേദനയുണ്ടെന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല, നീ വഴങ്ങിയില്ലെങ്കിൽ, എനിക്ക് സെക്സിനായി പുറത്ത് പോകേണ്ടി വരും' എന്നാണ് പ്രസന്ന പറഞ്ഞത്,' ദിവ്യ കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രസന്നയ്ക്കെതിരെ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം എക്സ് പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്. ദിവ്യ തങ്ങളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും യുഎസിലേക്ക് കടന്നുവെന്നുമാണ് പ്രസന്ന ആരോപിച്ചത്. അതിന് മറുപടിയെന്നോണമാണ് ഗാര്‍ഹിക പീഡനം മൂലമാണ് താന്‍ വീട് ഉപേക്ഷിച്ച് പോയതെന്ന് ദിവ്യ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്നയെന്നാണ് ദിവ്യയുടെ പ്രധാന ആരോപണം.