ഹൃദയങ്ങള്‍ കീഴടക്കി രാജ്യാതിര്‍ത്തികള്‍ കടന്നുള്ള പ്രണയം . യുഎസില്‍ നിന്നുമുള്ള ജാക്ലിന്‍ ഫെരേറോ എന്ന യുവതിയാണ് ഇന്ത്യയിലെ ഒരു കുഗ്രാമത്തില്‍ നിന്നുമുള്ള ചന്ദന്‍ സിങ് രജപുത്തുമായി പ്രണയത്തിലായത്. മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇന്ത്യയിലെത്തി തന്‍റെ കാമുകനെ കണ്ട മനോഹരമായ വിഡിയോ യുവതി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലായത്. ചാറ്റ് പിന്നീട് വിഡിയോ കോളുകളിലേക്ക് മാറി. 14 മാസത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യയിലെത്തി ചന്ദനെ കാണാന്‍ ഫെരോറോ തീരുമാനിക്കുകയായിരുന്നു. ചന്ദനെക്കാള്‍ 9 വയസിന് മൂത്തതാണ് താനെന്നും പറയുന്നു ഫെരാരോ. വിവാഹമോചിതയായ ഫെരാറോയ്ക്ക് ഒരു കുട്ടി കൂടിയുണ്ട്.
ഫെരാറോയുടെ കാമുകനൊപ്പമുള്ള നിമിഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഭാഷയും ദേശവും വംശവും കടന്നുള്ള പ്രണയങ്ങളും പലരും കമന്‍റ് ബോക്സില്‍ പങ്കുവച്ചു.