ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് അടുത്ത പിരീഡ് മുതല്‍ ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന പല കുട്ടികളും ഉണ്ട്. ഇവരെ പലപ്പോഴും അധ്യാപകര്‍ പൊക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ക്ലാസ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ടീച്ചറാണ്. ദി ഇന്ത്യന്‍ ബുസ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പുറത്ത് വന്ന വിഡിയോ ഇപ്പോള്‍ വൈറലാണ്. മുന്നിലെ മേശയില്‍ ബാഗും വെള്ളക്കുപ്പിയും വച്ച് കസേരയില്‍ ഇരുന്ന് തല കുമ്പിട്ട് സ്വസ്ഥമായി ഉറങ്ങുന്ന ടീച്ചറെ കാണാം. ടീച്ചറുടെ പുറകിലായി ഒരു ഡാർക്ക് ഗ്രീന്‍ ബോര്‍ഡും വിഡിയോയിലുണ്ട്. എന്നാല്‍ ഒരു പതിവ് ക്ലാസ് റൂമില്‍ നിന്നും വിരുദ്ധമായി ക്ലാസ് റൂം തികച്ചും നിശബ്ദമായിരുന്നു,
A video of a female assistant teacher at Krishnapuri School sleeping in class has gone viral, sparking outrage and raising serious questions about accountability in the education system.#Meerut#EducationSystem#ViralVideopic.twitter.com/v4WcpmEtfT
ക്ലാസില്‍ ഇരുന്ന് ഉറങ്ങിയതിന് ടീച്ചര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ബേസിക് ശിക്ഷാ അധികാരി ആശാ ചൌധരി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ടീച്ചർക്കെതിരെ നടപടിയെടുക്കുമെന്നും ആശാ ചൌധരി പറഞ്ഞു.
ENGLISH SUMMARY:
A video of a teacher dozing off in a classroom has gone viral on social media. Shared by "The Indian Bus" on X (formerly Twitter), the clip shows the teacher sitting on a chair, head bowed in sleep, with a bag and water bottle placed on the desk in front. What stood out was the unusually silent classroom in the background—a stark contrast to the usual buzz of students. While students sleeping in class post-lunch is common, this time it's the teacher who caught everyone's attention, prompting laughter and mixed reactions online.