പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സഭവം. സ്യൂട്ട്കെയ്സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞതോടെയാണ് പദ്ധതി പാളിയത്. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർഥിയെ പിടികൂടിയത്.
സുരക്ഷാ ഉദ്യോഗസ്ഥർ തറയിൽ വെച്ചിരിക്കുന്ന സ്യൂട്ട്കെയ്സ് തുറക്കുന്നതും ഇതിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന പെൺകുട്ടി പുറത്തേക്ക് വരുന്നതുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ഹോസ്റ്റലിലുള്ള വിദ്യാർഥിയാണ് വിഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്.