ഇഷ്ടപ്പെട്ട യുവാവിനൊപ്പം മകള്‍ ജീവിക്കാന്‍ തീരുമാനിച്ചതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. അയല്‍വാസിയായ കാമുകനൊപ്പം 15 ദിവസം മുന്‍പാണ് പെണ്‍കുട്ടി ഇറങ്ങിപ്പോയത്. എന്നാല്‍ അന്യസമുദായത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം കുടുംബാംഗങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ തിരികെ പിടിച്ചുകൊണ്ടുവന്നെങ്കിലും യുവാവിനൊപ്പം ജീവിക്കാന്‍ കോടതി പെണ്‍കുട്ടിയെ അനുവദിക്കുകയായിരുന്നു.
മകളുടെ ഈ പ്രവൃത്തിയില്‍ മനംനൊന്താണ് പിതാവ് സ്വയം വെടിവെച്ച് മരിച്ചത്. ‘മോളെ നീ ചെയ്തത് തെറ്റാണ്. എനിക്ക് നിങ്ങളെ രണ്ടുപേരെയും കൊല്ലാമായിരുന്നു, പക്ഷേ എന്‍റെ കൈകൊണ്ട് എന്‍റെ മോളെ ഞാന്‍ എങ്ങനെ കൊല്ലും?’ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പിതാവ് കുറിച്ചത്. കോടതിയില്‍ മകള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകനെയും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു പിതാവിന്‍റെ വേദന ആ വക്കീലിന് മനസിലാവില്ലെ? അയാള്‍ക്കും പെണ്‍മക്കള്ളില്ലെ എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ENGLISH SUMMARY:
A father in Gwalior, Madhya Pradesh, died by suicide after his daughter eloped with her lover. The girl left home 15 days ago with a young man from a neighboring house, who belongs to a different community. Despite the family’s disapproval, the court granted permission for the girl to live with her partner. Though she was brought back home, the emotional distress led the father to end his life. Before dying, he reportedly told relatives, “How can I kill my own daughter?” indicating the intense internal conflict he was facing.