സംസ്ഥാനം രൂപീകരിച്ചു 67 വര്‍ഷമായിട്ടും സംസ്ഥാന ഗാനം ചിട്ടപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ ഇഴയുമ്പോള്‍ വെറും പത്തുവര്‍ഷം മാത്രം പ്രായമുള്ള തെലങ്കാന ഔദ്യോഗിക ഗാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഓസ്കര്‍ ജേതാവ് എം.എം. കീരവാണി ചിട്ടപ്പെടുത്തിയതാണ് ഗാനം. സോണിയ ഗാന്ധി തെലങ്കാനയുടെ അമ്മയാണന്ന് രൂപീകരണ വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.
തെലങ്കാന വിമോചന പ്രക്ഷോഭങ്ങളും സംസ്കൃതിയും നിറഞ്ഞു നില്‍ക്കുന്നതാണു ജയ ജയഹേ തെലങ്കാനയെന്നു തുടങ്ങുന്ന ഔദ്യോഗിക ഗാനം. പ്രമുഖ തെലുങ്ക് കവി ആന്‍ഡേശ്രീ രചിച്ച വരികള്‍ ചിട്ടപ്പെടുത്തിയത് എം.എം. കീരവാണിയാണ്. സംസ്ഥാന പിറവി ദിനാഘോത്തിലേക്ക് സോണിയാഗന്ധിയെ ക്ഷണിച്ചത് വന്‍വിവാദമാണുണ്ടാക്കിയത്. യു.പി.എ അധ്യക്ഷയെന്ന നിലയില്‍ സംസ്ഥാന രൂപീകരണത്തില്‍ നിര്‍ണായ പങ്കുവഹിച്ച സോണിയ ഗാന്ധി സംസ്ഥാനത്തിന്റെ അമ്മയാണന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.