delhi-library

TOPICS COVERED

ഡല്‍ഹിയില്‍ ലൈബ്രറി ഒരു ബിസിനസ് ആണ്. മണിക്കൂറിനാണ് വാടക. ഒപ്പം ജീവന്‍ പണയംവക്കണം. അടുത്തിടെ മലയാളിയടക്കം മൂന്നു സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ മരിച്ചത് ഇത്തരമൊരു ലൈബ്രറിയില്‍ വെള്ളംകയറിയാണ്.

 

കോച്ചിങ് സെന്ററുകളോട് അനുബന്ധമായി ഡല്‍ഹിയില്‍ വളര്‍ന്ന മറ്റൊരു കച്ചവടമാണ് ലൈബ്രറികള്‍. എയര്‍കണ്ടീഷന്‍ ചെയ്ത ഹാള്‍, കുറച്ച് മേശകളും കസേരകളും...ഇതിനെയാണ് ലൈബ്രറി എന്നുവിളിക്കുന്നത്. പുസ്തകം എവിടെയുമില്ല . വേണ്ടവര്‍ക്ക് സ്വന്തമായി കൊണ്ടുവന്ന് വായിക്കാം. മണിക്കൂറിനാണ് വാടക. യഥാര്‍ഥത്തില്‍ സ്റ്റഡി ഹോളുകളെയാണ് ഇവിടെ ലൈബ്രറി എന്ന് വിളിക്കുന്നത്.

താമസ സ്ഥലത്തെ പരിമിത സൗകര്യങ്ങളാണ് പഠനത്തിന് ലൈബ്രറികള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുന്നത്. ഒരു കട്ടിലിടാന്‍ മാത്രം സ്ഥലമുള്ള ഇടുങ്ങിയ മുറിക്ക് പതിനായിരത്തിലേറെയാണ് വാടക. അതില്‍ ഏറെയും കാറ്റും വെളിച്ചവും കടക്കാത്ത ബേസ്മെന്റ് റൂമുകള്‍. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് പരിമിതികളോട് പടവെട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്നത്. എന്നാല്‍ അതിനും വിലയിടുകയാണ് വിദ്യാഭ്യാസ മാഫിയ.