ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് യുവതി വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ഏജന്‍റായ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി. ചെന്നൈ സ്വദേശി പവിത്രനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ബി.കോം വിദ്യാര്‍ഥിയാണ് .
ചെന്നൈ കൊരട്ടൂരില്‍ ഭക്ഷണം വിതരണത്തിനിടെയാണ് പവിത്രന് ദുരനുഭവമുണ്ടായത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി കൃത്യസമയത്തു തന്നെ കടയില്‍ നിന്ന് ഇറങ്ങി. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയുടെ വീട് തുടക്കത്തില്‍ കണ്ടെത്താനായില്ല. ഒരുപാട് അന്വേഷിച്ചാണ് വീട്ടിലെത്തിയത്. വൈകിയതിനെ ചൊല്ലി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയും പവിത്രനുമായി വാക്കേറ്റമുണ്ടായി. സേവനം മോശമാണെന്ന് കാണിച്ച് കമ്പനിക്ക് സന്ദേശമയക്കുമെന്ന് യുവതി ഭീഷണിമുഴക്കുകയും ചെയ്തു.
കുപിതനായ പവിത്രന്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇതേ വീടിന് കല്ലെറിഞ്ഞു. ജനാല ഗ്ലാസ് പൊട്ടിയതോടെ യുവതി പൊലീസിലും പരാതി നല്‍കി. ഇതോടെയാണ് പവിത്രന്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ചത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വീട്ടുടമസ്ഥയുടെ മോശം പെരുമാറ്റത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്ന് എഴുതി വച്ച കുറിപ്പ് കൊളത്തൂര്‍ പൊലീസ് കണ്ടെടുത്തു.