train-accident-tamilnadu

TOPICS COVERED

തമിഴ്നാട് കവരപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. മൈസൂരു–ദര്‍ഭംഗ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ചരക്ക് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. എക്സ്പ്രസ് ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റിയതായാണ് വിവരം. 

 

ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റു, ഗുരുതരമല്ലെന്ന് സൂചന. ദേശിയ ദുരന്ത നിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. 

ENGLISH SUMMARY:

Train collision in Tamil Nadu; Two coaches caught fire.