wedding-invitation

TOPICS COVERED

സേവ് ദ് ഡേറ്റിലെ പല പരീക്ഷണങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇന്ത്യന്‍ വിവാഹങ്ങള്‍ ഇന്നും ചിലവേറിയ ആഘോഷങ്ങള്‍ തന്നെയാണ്. മാസങ്ങള്‍ക്ക് മുന്‍പേ വിവാഹങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നമ്മള്‍ തുടങ്ങുന്നു. വിവാഹ ക്ഷണക്കത്തുകളിലും പല വെറൈറ്റികളുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തിന്‍റെ ക്ഷണക്കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഈ ക്ഷണക്കത്തിന്‍റെ ഡിസൈന്‍ കൊണ്ടോ സ്റ്റൈല്‍ കൊണ്ടോ ഒന്നുമല്ല ഇത് വൈറലാവുന്നത്. ഈ ക്ഷണക്കത്തില്‍ എഴുതിയിരിക്കുന്ന ഒരു വരിയാണ് ഏവരുടേയും ശ്രദ്ധ പിടിക്കുന്നത്. ഈ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെ വിലക്കിക്കൊണ്ടുള്ളതാണ് ഈ ക്ഷണക്കത്ത്. 

ബിച്പുരി ഗ്രാമത്തിലെ രോഹിത്–രഞ്ജിനി എന്നിവരുടെ വിവാഹത്തിന്‍റെ ക്ഷണക്കത്താണ് ഇത്. ഏപ്രില്‍ 15നായിരുന്നു ഇവരുടെ വിവാഹം. ഉപേന്ദ്ര, കമല്‍, ഇമ്രാന്‍, രാജേഷ് ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കുന്നതായി കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സൗരഭ് എന്നയാളെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നു എന്നാണ് ക്ഷണക്കത്തിലെ വരികളിലൊന്ന്. അയാളുടെ സാന്നിധ്യം അംഗീകരിക്കാനാവില്ല. ഇയാളെ എവിടെ കണ്ടാലും പിടിച്ചു പുറത്താക്കണം എന്നും ക്ഷണക്കത്തില്‍ എഴുതിയിരിക്കുന്നു. 

സമൂഹമാധ്യമങ്ങില്‍ പല തരത്തില്‍ ട്രോളുകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ ക്ഷണക്കത്ത്. സൗരഭ് എന്ന് പേരുള്ള തങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്തും ചിലര്‍ ഇത് തമാശയാക്കുന്നു. എന്തുകൊണ്ടാണ് സൗരഭിന് ക്ഷണമില്ലാത്തത് എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ENGLISH SUMMARY:

Many Save the Date experiments have gone viral on social media. Indian weddings are expensive celebrations even today. We start preparing for weddings months in advance. There are many varieties of wedding invitations.