police-arrest

TOPICS COVERED

പീഡന പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിഷം കഴിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. കേസ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി വിഷം കഴിച്ചത്. അയല്‍വാസിയായ യുവാവ് തന്നെ പീഡനത്തിന് ഇരയാക്കിയതായാണ് 27കാരി പരാതി നല്‍കിയത്.

ആരോപണ വിധേയനായ വ്യക്തിയില്‍ നിന്ന് എസ്എച്ച്ഒ പണം വാങ്ങി കേസ് അട്ടിമറിച്ചെന്നാണ് പീഡനത്തിനിരയായ യുവതി ആരോപണം ഉന്നയിച്ചത്.  ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് യുവതിയുടെ മരണം.

യുവതി മരിച്ചതിന് പിന്നാലെ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. പണം വാങ്ങി കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന എസ്എച്ച്ഒയെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. 

ENGLISH SUMMARY:

A young woman died after consuming poison at the police station protesting against the non-filing of a case on a molestation complaint.